ഒറ്റ നോട്ടത്തിൽ

കേരളത്തെ കുറിച്ച് പരാമർശമുള്ള സംഘകാല കൃതി

A) പതിറ്റുപത്ത്  B) മധുരൈകാഞ്ചി  C) ചിലപ്പതികാരം  D) തൊൽക്കാപ്പിയം

ഉത്തരം : പതിറ്റുപത്ത്

പതിറ്റുപത്ത് രചിച്ചത് കപിലർ

മധുരൈകാഞ്ചി  ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതിയാണ്

ചിലപ്പതികാരം രചിച്ചത് ഇളങ്കോഅടികൾ
ചിലപ്പതികാരം തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നു
ചിലപ്പതികാരം സംഘകാല കൃതികളിലെ ജൈനമത കാവ്യം കൂടിയാണ്


തൊൽക്കാപ്പിയം രചിച്ചത് തൊൽക്കാപ്പിയർ
സംഘംകൃതികളിൽ പ്രധാനമർഹിക്കുന്നതും  തമിഴ്ഭാഷയിലെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥവുമാണ്‌ തൊൽകാപ്പിയം

ഒഡിയ ഭാഷയ്ക്ക് ക്ലാസ്സിക്കൽ ഭാഷാപദവി ലഭിച്ച വർഷം

A) 2014  B) 2015  C)  2016  D) 2017

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : 2014

ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷകളും വർഷങ്ങളും

തമിഴ് ---- --------2004
സംസ്കൃതം --- ---2005 
തെലുങ്ക്, കന്നട --- 2008 
മലയാളം --------- 2013
ഒഡിയ ----------- 2014


മുല്ലൈ എന്നറിയപ്പെടുന്ന തിണകൾ ഏതു പ്രദേശവുമായി ബന്ധപ്പെട്ടതാണ് ?

A) പർവ്വതം  B) പുൽമേട്  C) പാഴ്പ്രദേശം  D) കൃഷിഭൂമി 

ഉത്തരം : പുൽമേട്


വികർണങ്ങൾ 18 cm , 24 cm ആയ സമഭുജ സാമാന്തരികത്തിന്റെ പരപ്പളവ് (area) കാണുക


Idiom " Raining cats and dogs "


A) Spread rumours
B) Seldom
C) Heavy rain
D) Die

Answer : Heavy rain


Hear it on the grapevine --- Spread rumours

Once in a blue moon --- Seldom
Kick the bucket --- Die

Idiom " Queer the fish "


A) Strange person
B) Destroy
C) Angry
D) With all power

Answer : Strange person

Queer the pitch --- Destroy
Hot under the collar --- Angry
With tooth and nail --- With all power

Idiom " Apple of discord "


A) All the best
B) Extremely lovable
C) Perfect
D) Cause of a dispute

Answer : cause of a dispute

Apple of one's eye --- Extremely lovable കണ്ണിലുണ്ണി
Apple of pie order --- Perfect
Break a leg        --- All the best

ഒന്നു മുതൽ 20 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക


I look forward............


A) to see you again  B) to seeing you again   C) at seeing you again  D) in seeing you again

Answer : to seeing you again

look forward Sentence - ൽ ഉണ്ടെങ്കിൽ ശേഷം to + ing ഉപയോഗിക്കുക 

Seetha usually ............ till midnight


A) read B) reads C) reading  D) has read

--------------------------------------------------------------------------------------------------------------------------------------------------------------------------

Answer : reads

usually, generally, daily, every (day/week/month/year) തുടങ്ങി പതിവായി ചെയ്യുന്ന കാര്യങ്ങൾ പറയാൻ Simple Present Tense ഉപയോഗിക്കുന്നു.

ഇവിടെ സീത Singular ആയതിനാൽ reads എന്നുപയോഗിച്ചു.

He, She, It,മറ്റു പേരുകൾ  എന്നിവയാണെങ്കിൽ reads എന്നും
I, You, They, We എന്നിവയാണെങ്കിൽ read എന്നും വരും.


Would you mind ........... me your text ?


A) lending  B) lend   C) lent   D) to lend

Answer : lending

would you mind, do you mind എന്നിവ Sentence - ൽ ഉണ്ടെങ്കിൽ അതിനുശേഷം Verb ന്റെ ing form ആണ് വരേണ്ടത്

ക്വാര്‍ട്ട്സ് ക്രിസ്റ്റല്‍ രാസപരമായി ഏത് വസ്തുവാണ് ?


 A) കാത്സിയം ഓക്സൈഡ്  B) കോപ്പര്‍ ഓക്സൈഡ്  C) അലൂമിനിയം ഓക്സൈഡ്  D) സിലിക്കണ്‍ ഡയോക്സൈഡ്

ഉത്തരം : സിലിക്കണ്‍ ഡയോക്സൈഡ്

ശുദ്ധമണലിന്റെ രാസനാമം - സിലിക്കണ്‍ ഡയോക്സൈഡ്.

ലൈം, ക്വിക്ക് ലൈം , നീറ്റു കക്ക എന്നീ പേരുകളിലറിയപ്പെടുന്ന കാത്സ്യം സംയുക്തം -  കാത്സ്യം ഓക്സൈഡ്.

കോപ്പർ ഓക്‌സൈഡിന്റെ നിറം - ചുവപ്പ്.

അലൂമിനിയത്തിൻറെ അയിര് -  ബോക്സൈറ്റ് (അലൂമിനിയം ഓക്സൈഡ്).
അലൂമിനയുടെ രാസനാമം - അലൂമിനിയം ഓക്സൈഡ്.
ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥമായ കൊറണ്ടം രാസപരമായി അലൂമിനിയം ഓക്സൈഡ് ആണ്.

താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജ്ജുള്ളത് ഏത്?

(A) ആൽഫാ കണം. (B) ബീറ്റാ കണം. - (C) ന്യൂട്രോൺ. (D) ഗാമാ വികിരണം

ഉത്തരം : ആൽഫാ കണം

ആൽഫാ ,ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത് - റൂഥർഫോർഡ്

പ്രകാശത്തിന്റെ 1/15 വേഗത്തിൽ സഞ്ചരിക്കുന്ന കണം - ആൽഫാ കണം

ഇലക്ട്രോണിന് സമാനമായ കണം - ബീറ്റാകണം

ന്യൂട്രോൺ കണ്ടുപിടിച്ചത് - ജയിംസ്ചാഡ്‌വിക്.

ആറ്റത്തിന്‍റെ ഭാരം കൂടിയ കണം - ന്യൂട്രോൺ

ആറ്റത്തിലെ ചാർജില്ലാത്ത കണം -  ന്യൂട്രോൺ...

പദാർഥങ്ങളിലൂടെ  തുളച്ചു കയറാനുള്ള  ശേഷി ഏറ്റവും കൂടിയ വികിരണം - ഗാമാ വികിരണം
  
പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം - ഗാമ വികിരണം

ഹാരോ‍ഡ് - ഡോമർ മോഡൽ അടിസ്ഥാനമായി സ്വീകരിച്ച പഞ്ചവത്സര പദ്ധതി

A) ഒന്ന്   B) രണ്ട്   C) അഞ്ച്   D) ആറ്
                      
ഉത്തരം :  ഒന്ന്

ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)
ഹാരോ‍ഡ്-ഡോമർ മാതൃക എന്നറിയപ്പെടുന്നു. 
പ്രധാനലക്ഷ്യം കാർഷിക വികസനം. 
ഇന്ത്യയുടെ കാർഷിക പദ്ധതി എന്നും അറിയപ്പെടുന്നു.

രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി (1956–1961)

മഹലനോബിസ് മാതൃക എന്നറിയപ്പെടുന്നു. 
പ്രധാനലക്ഷ്യം വ്യവസായ വളർച്ച. 
പ്രധാന സ്റ്റീൽ പ്ലാന്റുകളായ റൂർക്കേല, ഭിലായ്, ദുർഗാപൂർ എന്നിവ വന്നു.

അഞ്ചാം പ‍‍ഞ്ചവത്സര പദ്ധതി (1974–1978)

DPദർ മാതൃക എന്നറിയപ്പെടുന്നു. 
പ്രധാനലക്ഷ്യം ദാരിദ്ര നിർമ്മാർജനം. 
കാലാവധി പൂർത്തിയാക്കാത്ത ആദ്യ പഞ്ചവത്സര പദ്ധതി.
"ഗരീബി ഹഠോവോ" എന്ന മുദ്രാവാക്യം ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആറാം പ‍‍ഞ്ചവത്സര പദ്ധതി (1980–1985)

ഗാന്ധിയൻ പ്ലാൻ എന്നറിയപ്പെടുന്നു. പ്രധാനലക്ഷ്യം ദാരിദ്ര നിർമ്മാർജനം, തൊഴിലില്ലായ്മ പരിഹരിക്കൽ.


ഏതിനു പകരമുള്ള പുതിയ സംവിധാനമാണ് 2015 ൽ നിലവിൽ വന്ന നീതി ആയോഗ് ?

(A) ആസൂത്രണ കമ്മീഷൻ.   (B) ധനകാര്യ കമ്മീഷൻ.  (C) വിവരാവകാശ കമ്മീഷൻ.  (D) ഇതൊന്നുമല്ല.

--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം ആസൂത്രണ കമ്മീഷൻ

ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15 

ആസൂത്രണ കമ്മീഷൻ ആസ്ഥാനം - യോജന ഭവൻ ഡൽഹി 

ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ - പ്രധാനമന്ത്രി 

സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ - മുഖ്യ മന്ത്രി 

ആസൂത്രണ കമ്മീഷൻ ആദ്യത്തെ ചെയർമാൻ - ജവഹർലാൽ നെഹ്‌റു 

ആസൂത്രണ കമ്മീഷൻ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ

ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം  - നീതി ആയോഗ് -2015 ജനുവരി 1 

NITIAyog  - National institution for Transforming India 

നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാന മന്ത്രി

നീതി ആയോഗിൻറെ ആദ്യ അദ്ധ്യക്ഷൻ  നരേന്ദ്ര മോഡി

നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗാരിയ 

നീതി ആയോഗിന്റെ പ്രഥമ സിഇഒ - സിന്ധുശ്രീ ഖുള്ളർ



താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു നദിയുടെ തീരത്താണ് റോമാനഗരം സ്ഥിതിചെയ്യുന്നത്?

 (A) ഡാന്യൂബ്.  (B) വോൾഗ.  (C) ടൈബർ.  (D) ടൈഗ്രീസ്.


ഉത്തരം  ടൈബർ

റഷ്യയുടെ ദേശീയ നദി എന്നറിയപ്പെടുന്നത് വോൾഗ. 
യൂറോപ്പിലെ നീളം കൂടിയ നദിയും വോൾഗയാണ്.

ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ഡാന്യൂബ്.
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത് ഡാന്യൂബ് നദിയുടെ തീരത്താണ്.
ഡാന്യൂബ് നദി ചെന്നുചേരുന്ന കടൽ കരിങ്കടൽ.

ടൈഗ്രിസ്‌ നദി ഇറാഖിലൂടെ ഒഴുകുന്നു. 

താഴെ നൽകിയവയിൽ ജി.എസ്.ടി നിരക്കിൽ ഉൾപ്പെടാത്തത് ഏത് ?

A) 0 %    B) 5 %   C) 18 %    D) 26 %

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം = 26 %

G.S.T നിരക്കുകൾ

0 %,  5 %,  12 %,  18 %,  28 %


Goods and Service Tax ചരക്ക് സേവന നികുതി

ആപ്തവാക്യം ONE NATION ONE TAX ONE MARKET

G.S.T ആദ്യമായി നടപ്പാക്കിയ രാജ്യം --- ഫ്രാൻസ്

G.S.T എന്ന ആശയം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചത് --- പി ചിദംബരം ( 2005 -)

G.S.T ബിൽ രാജ്യസഭ പാസാക്കിയത്--- 2016 ഓഗസ്റ്റ് 3

G.S.T ബിൽ ലോകസഭ പാസാക്കിയത് --- 2016 ഓഗസ്റ്റ് 8

G.S.T ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് --- 2016 സെപ്തംബർ 8

G.S.T ഇന്ത്യയിൽ നിലവിൽ വന്നത് --- 2017 ജൂലൈ 1

G.S.T യുടെ അധ്യക്ഷൻ --- കേന്ദ്രധനകാര്യമന്ത്രി

G.S.T യുടെ ആദ്യ അധ്യക്ഷൻ --- അരുൺ ജയ്റ്റ്ലി

G.S.T പരിധിയിൽ വരാത്തത് --- പെട്രോൾ, ഡീസൽ, ആൽക്കഹോൾ

G.S.T ബില്ലിന് അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം --- ആസാം

G.S.T ബില്ലിന് അംഗീകാരം നൽകിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം --- ബീഹാർ



കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയത്തിന് ഉദാഹരണമേത് ?


 A) പൌരത്വം  B) ക്രമസമാധാനം  C)  ആസൂത്രണം  D) ജല സംരക്ഷണം

----------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം = ആസൂത്രണം


യൂണിയൻ ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ

പ്രതിരോധം
വിദേശകാര്യം
റയിൽവേ
തപാൽ
ടെലിഫോൺ
പോസ്റ്റോഫീസ്
സേവിങ്സ് ബാങ്ക്
ഇൻഷൂറൻസ്
ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ലോട്ടറി
പൌരത്വം
സെൻസസ്
കസ്റ്റംസ് തീരുവ
കറൻസി
കോർപ്പറേഷൻ നികുതി
വരുമാന നികുതി


സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ

ക്രമസമാധാനം
പോലീസ്
ജയിൽ
തദ്ദേശഭരണം
വാണിജ്യം
മദ്യ നിരോധനം
പൊതുജനാരോഗ്യം
ഗതാഗതം
കൃഷി
ജലസംരക്ഷണം
പന്തയം
കാർഷികാദായ നികുതി

ഭൂനികുതി
കെട്ടിട നികുതി
ഫിഷറീസ്


42 -ാംഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം = 5

വിദ്യാഭ്യാസം
വനം
അളവുതൂക്കം
നീതിന്യായ ഭരണം
വന്യമൃഗങ്ങളുടേയും പക്ഷികളുടെയും സംരക്ഷണം


കൺകറൻറ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ

വിദ്യാഭ്യാസം
ഇലക്ട്രിസിറ്റി
വനം
ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും
വിലനിയന്ത്രണം
നീതിന്യായ ഭരണം(സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെ)
സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം
വിവാഹവും വിവാഹമോചനവും
ക്രിമിനൽ നിയമങ്ങൾ






ഭരണഘടനയുടെ 61-ാം ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ് ?


A)  ബാങ്കുകളുടെ ദേശസാത്കരണം     B) ജി എസ് ടി      C) പഞ്ചായത്ത് രാജ്        D) വോട്ടുചെയ്യാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി

----------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം --- വോട്ടിംഗ് പ്രായം 21 - ൽ നിന്ന് 18 ആക്കി കുറച്ചു ( 1988 - )
പ്രാബല്യത്തിൽ വന്നത് ( 1989 - )
ഭരണഘടനയുടെ 326 -ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്

പഞ്ചായത്തീരാജ് 73-ാം ഭേദഗതി ( 1992 -)

ചരക്കുസേവന നികുതി (GST) 101 -ാം ഭേദഗതി 2016 - (ഭേദഗതി ബിൽ നമ്പർ - 122)

ഇന്ത്യൻ ഭരണഘടന എ ഡി 1950 ജനുവരി 26നു നിലവിൽ വന്ന ശേഷം 2019 ജനുവരി ഒന്ന് വരെ ഉള്ള കാലയളവിൽ123തവണ ഭേദഗതി ബില്ലുകൾ ചെയ്യപ്പെട്ടിട്ടുണ്ട്.102തവണ ഭേദഗതി നിർദ്ദേശങ്ങൾ നിയമം ആയി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെന്റിന് അധികാരം നൽകുന്നു. ഭരണഘടനാ ഭേദഗതി നിലവിൽ വരണം എങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ച് വേണ്ട ഭൂരിപക്ഷം മൂന്നു വിധത്തിൽ തിരിച്ചിരിക്കുന്നു

പാർലമെന്റിലെ ഇരു സഭകളിലും കേവല ഭൂരിപക്ഷം
      സഭയിൽ സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച നിയമങ്ങൾ, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് അതിർത്തി എന്നിവ സംബന്ധിച്ച ഒട്ടു മിക്ക നിയമങ്ങളും ഇതിൽ പെടുന്നു.

പാർലമെന്റിലെ ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷം
       സഭയിലെ ആകെ അംഗങ്ങളുടെ 50 ശതമാനത്തിലധികവും സന്നിഹിതരായിട്ടുള്ളവരുടെ മൂന്നിൽ രണ്ടും ഭൂരിപക്ഷം. മൌലിക അവകാശങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതിന് ഭരണഘടനയുടെ 368 വകുപ്പ് നിർദ്ദേശിക്കുന്ന സവിശേഷ ഭൂരിപക്ഷം ലോകസഭയിലും രാജ്യ സഭയിലും ആവശ്യമാണ്.

പാർലമെന്റിൽ സവിശേഷ ഭൂരിപക്ഷത്തിന് പുറമെ, സംസ്ഥാന നിയമസഭകളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം
       സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സംബന്ധിക്കുന്ന വ്യവസ്ഥകളും, ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥകളും, കൺകറന്റ് ലിസ്റ്റിലെ വകുപ്പുകൾ സംബന്ധിച്ച ഭേദഗതികളും നടപ്പിൽ വരുന്നതിനു ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷത്തിനു പുറമേ പകുതിയിൽ അധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി ആവശ്യമുണ്ട്.


ഒരു യന്ത്രത്തിന്റെ വില 20,000 രൂപയാണ്. വർഷംതോറും വില 20% കുറയുകയാണെങ്കിൽ 2 വർഷങ്ങൾക്കുശേഷം വരുന്ന വില എത്ര ?




ആദ്യ 101 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?



x-1, x, x+1 എന്നിവയുടെ തുക 48 ആയാൽ x എത്ര?