ഒറ്റ നോട്ടത്തിൽ

പുതിയ 100 രൂപ നോട്ടിന്റെ നിറം എന്താണ് ?

A) ഫ്ലൂറസന്റ് ബ്ലൂ  B) മജന്ത C) ലാവെൻഡർ D) ഗ്രീനിഷ് യെല്ലോ

--------------------------------------------------------------------------------------------------------------------------------------

ഉത്തരം   : ലാവെൻഡർ

നോട്ടിന്റെ നിറങ്ങളും അവയുടെ പുറകുവശത്തുള്ള ചിത്രങ്ങളും

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ആർട്ടിക്കിൾ ഏതുമുതൽ ഏതുവരെയാണ് പ്രതിപാദിച്ചിരിക്കുന്നത്

A) 14 - 18 വരെ   B) 19 - 22 വരെ   C) 23 - 24 വരെ  D) 25 - 28 വരെ

--------------------------------------------------------------------------------------------------------------------------------------

ഉത്തരം : 25 - 28 വരെ

സമത്വത്തിനുള്ള അവകാശം --- 14 മുതൽ 18 വരെ

സ്വാതന്ത്ര്യത്തിനുള്ള അവകാശം --- 19 മുതൽ 22 വരെ

ചൂഷണത്തിനെതിരായ അവകാശം --- 23 മുതൽ 24 വരെ

സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം --- 29 മുതൽ 30 വരെ

ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം --- 32

മുകളിൽ കൊടുത്തിരിക്കുന്ന ഈ ആറ് അവകാശങ്ങളും മൌലികാവകാശങ്ങൾ എന്നറിയപ്പെടുന്നു.

LSS & USS RESULT 2020

താഴെയുള്ള ലിങ്കുകളിൽ Click ചെയ്താൽ ഫലം അറിയാവുന്നതാണ്

ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണമേത്

A) പ്ലെയർ  B) പാക്കുവെട്ടി  C) ബോട്ടിൽ ഓപ്പണർ  D)ചൂണ്ട

--------------------------------------------------------------------------------------------------------------------------------------

ഉത്തരം : പ്ലെയർ

ഒന്നാംവർഗ ഉത്തോലകം

സീസോ

പ്ലെയർ

കപ്പി

നഖംവെട്ടി

കത്രിക

ത്രാസ്

പൊതുവെ ഉപയോഗിക്കാറുള്ള കോഡ്

സീസോ പ്ലേയിൽ ഒന്നാമനായ കപ്പിത്താന്റെ നഖംവെട്ടാൻ കത്രികയ്ക്ക് ത്രാണിയില്ല

രണ്ടാംവർഗ ഉത്തോലകം

പാക്കുവെട്ടി

കൈവണ്ടി

നാരങ്ങാഞെക്കി

ബോട്ടിൽ ഓപ്പണർ

വീൽചെയർ

പൊതുവെ ഉപയോഗിക്കാറുള്ള കോഡ്

പാക്കരൻ തന്റെ കൈയിലുണ്ടായിരുന്ന 2 നാരങ്ങ ബോട്ടിലേക്ക് വലിച്ചെറിഞ്ഞു

മൂന്നാംവർഗ ഉത്തോലകം

ചവണ

ചൂണ്ട

ഐസ്ടോങ്

പൊതുവെ ഉപയോഗിക്കാറുള്ള കോഡ്

3 കുട്ടികൾ ഐസ് ചവച്ചു

നിർ‍മ്മാതാക്കളുടെ രാജകുമാരൻ‍ എന്നറിയപ്പെടുന്നത്

A) മുഹമ്മദ് ബി തുഗ്ലക്ക്  B) മദമോഹ മാളവ്യ  C) ഗോഖലെ  D) ഫിറോഷാ തുഗ്ലക്ക്

--------------------------------------------------------------------------------------------------------------------------------------

ഉത്തരം : ഫിറോഷാ തുഗ്ലക്ക്

നാണയ നിർമ്മാതാക്കളുടെ രാജകുമാര - മുഹമ്മദ് ബി തുഗ്ലക്ക്

യാചകരുടെ രാജകുമാര - മദമോഹ മാളവ്യ

അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ

രക്തസാക്ഷികളുടെ രാജകുമാര - ഭഗത് സിംഗ്

ദേശസ്‌നേഹികളുടെ രാജകുമാര - സുഭാഷ് ചന്ദ്രബോസ്

സത്യാഗ്രഹികളുടെ രാജകുമാര - യേശുക്രിസ്തു

തീർത്ഥാടകരുടെ രാജകുമാര -ഹുയാൻസാങ്ങ്

ശിൽപ്പികളുടെ രാജകുമാര - ഷാജഹാൻ

കൊള്ളക്കാരുടെ രാജകുമാര - റോബി ഹുഡ്

സഞ്ചാരികളുടെ രാജകുമാര - മാർക്കോപോളോ

സാഹസികന്മാരുടെ രാജകുമാര - ടെസിംഗ് നോർഗെ

ഗണിതശാസ്ത്രത്തിലെ രാജകുമാര - കാൾ ഫെഡറിക് ഗോസ്

തത്വചിന്തകരിലെ രാജകുമാരൻ - അരിസ്റ്റോട്ടിൽ

ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബർ

കവികളിലെ രാജകുമാരൻ - കാളിദാസൻ

ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്

നിഴലുകളുടെ രാജകുമാരൻ - റംബ്രാൻ

കേരള ഹെമിംഗ് വേ എന്നറിയപ്പെടുന്നത്

A) എം.ടി.വാസുദേവൻ നായർ  B) എൻ .കൃഷ്ണപിള്ള  C) ചങ്ങമ്പുഴ   D)ശ്രീരാമകവി
--------------------------------------------------------------------------------------------------------------------------------------
ഉത്തരം : എം.ടി.വാസുദേവൻ നായർ

കേരള ഇബ്സൻ :- എൻ .കൃഷ്ണപിള്ള
കേരള ഓർഫ്യുസ് :- ചങ്ങമ്പുഴ
കേരള ചോസർ :- ശ്രീരാമകവി

കേരള വാൽമീകി, കേരള ടാഗോർ, കേരള ടെന്നിസൺ :- വള്ളത്തോൾ
ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ
ബേപ്പൂർ സുൽത്താൻ :- ബഷീർ
കേരള പാണിനി :- എ.ആർ.രാജരാജവർമ
കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരള കാളിദാസൻ :- കേരളവർമ വലിയകോയിത്തമ്പുരാൻ
കേരള സ്കോട്ട് :- സി.വി.രാമൻപിള്ള
കേരള തുളസീദാസൻ :- വെണ്ണിക്കുളം
കേരള മോപ്പസാങ് :- തകഴി
കേരള ഹെമിംഗ് വേ :- എം.ടി.വാസുദേവൻ നായർ
കേരള സൂർദാസ് :- പൂന്താനം
കേരള കമ്പർ :- വയലാർ രാമവർമ്മ
കേരള മാർട്ടിൻ :- വേങ്ങയിൽ കുഞ്ഞിരാമൻ

ശക്തിയുടെ കവി :- ഇടശ്ശേരി
കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി
ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ
ശബ്ദസുന്ദരൻ :- വള്ളത്തോൾ
വാക്കുകളുടെ മഹാബലി :- പി.കുഞ്ഞിരാമൻ നായർ
മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ
മൃത്യുബോധത്തിന്റെ കവി :- ജി.ശങ്കരക്കുറുപ്പ്
ആശയഗംഭീരൻ :- ആശാൻ
ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ
ഋതുക്കളുടെ കവി :- ചെറുശ്ശേരി

ഭരണഘടനാ നിർമ്മാണ സഭയിലെ മൈനോരിറ്റി സബ് കമ്മറ്റി ചെയർമാൻ

A)  കെ എം മുന്‍ഷി B)  എച്ച് സി മുഖര്‍ജി C)  പട്ടാഭി സീതാരാമയ്യ D)  സര്‍ദാര്‍ പട്ടേല്‍

--------------------------------------------------------------------------------------------------------------------------------------
ഉത്തരം : എച്ച് സി മുഖര്‍ജി
ഓര്‍ഡര്‍ ഓഫ് ബിസിനസ് – കെ എം മുന്‍ഷി
ഹൗസ് കമ്മറ്റി – പട്ടാഭി സീതാരാമയ്യ 
മൗലികാവകാശവും ന്യൂനപക്ഷവും – സര്‍ദാര്‍ പട്ടേല്‍

ഡ്രാഫ്റ്റിംഗ് കമ്മറ്റി – അംബേദ്കര്‍
മൗലികാവകാശ സബ് കമ്മറ്റി – ജെ.ബി കൃപലാനി
യൂണിയന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്മിറ്റി – ജവഹര്‍ലാല്‍ നെഹ്റു
റൂള്‍സ് ഓഫ് പ്രൊസീജീയര്‍ – രാജേന്ദ്ര പ്രസാദ്

ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്

A)  നെല്‍സണ്‍ മണ്ടേല B)  സൈമൺ ബൊളിവർ C)  ജറാൾഡ് ഫിഷർ D)  കെന്നത്ത് കൗണ്ട

--------------------------------------------------------------------------------------------------------------------------------------

ഉത്തരം : ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട

ദക്ഷിണാഫ്രിക്ക ഗാന്ധി - നെല്‍സണ്‍ മണ്ടേല
ലാറ്റിൻ അമേരിക്കൻ ഗാന്ധി - സൈമൺ ബൊളിവർ
ജർമ്മൻ ഗാന്ധി -ജറാൾഡ് ഫിഷർ

മറ്റു ഗാന്ധിമാർ

കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത
മയ്യഴി ഗാന്ധി - ഐ.കെ കുമാരൻ മാസ്റ്റർ
അഭിനവ ഗാന്ധി - അന്നാ ഹസാരേ
ആധുനിക ഗാന്ധി - ബാബാ ആംതേ
ബീഹാർ ഗാന്ധി - ഡോ.രാജേന്ദ്രപ്രസാദ്
ബർമീസ് ഗാന്ധി - ആങ്സാൻ സൂക്കി
ശ്രീലങ്കൻ ഗാന്ധി - എ.ടി.അരിയരത്ന
ബാൾക്കൻ ഗാന്ധി - ഇബ്രാഹിം റുഗേവ
അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കിങ് (ജൂനിയർ)
ജപ്പാൻ ഗാന്ധി -കഗേവ
അതിർത്തി ഗാന്ധി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ
ഘാന ഗാന്ധി - ക്വാമി എൻ ക്രൂമ
കേരള ഗാന്ധി - കെ. കേളപ്പൻ
കൊസാവോ ഗാന്ധി -ഇബ്രാഹിം റുഗേവ
ബർദോളി ഗാന്ധി - സർദാർ വല്ലഭായ് പട്ടേൽ
വേദാരണ്യം ഗാന്ധി - സി.രാജഗോപാലാചാരി
ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ
ഡൽഹി ഗാന്ധി - നെയ്യാറ്റിൻകര കൃഷ്ണൻ നായർ
യങ് ഗാന്ധി - ഹരിലാൽഗാന്ധി
യു.പി ഗാന്ധി - പുരുഷോത്തംദാസ് ഠണ്ഡൻ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

താഴെയുള്ള ലിങ്കുകളിൽ Click ചെയ്താൽ ഫലം അറിയാവുന്നതാണ്.

വ്യാസം 14 സെ.മീ ആയ ഒരു വൃത്തത്തിന്റെ പരപ്പളവ് കാണുക

A) 77 cm2   B)  154 cm2 C)  44 cm2  D)  36 cm2

--------------------------------------------------------------------------------------------------------------------------------------

ഉത്തരം 154 cm2

ആന്തര കോണളവുകളുടെ തുക 720 ഡിഗ്രി ആയ ബഹുഭുജം ഏത് ?

A) ഷഡ്ഭുജം B) സപ്തഭുജം   C) നവഭുജം  D) ദശഭുജം

--------------------------------------------------------------------------------------------------------------------------------------

ഉത്തരം : ഷഡ്ഭുജം

" n "  വശങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു

6 വശമുള്ള ബഹുഭുജത്തെ ഷഡ്ഭുജമെന്നു വിളിക്കുന്നു.

5  വശമുള്ള ബഹുഭുജത്തെ പഞ്ചഭുജമെന്നു വിളിക്കുന്നു.

7  വശമുള്ള ബഹുഭുജത്തെ സപ്തഭുജമെന്നു വിളിക്കുന്നു.

വശമുള്ള ബഹുഭുജത്തെ അഷ്ടഭുജമെന്നു വിളിക്കുന്നു.

വശമുള്ള ബഹുഭുജത്തെ നവഭുജമെന്നു വിളിക്കുന്നു.

10 വശമുള്ള ബഹുഭുജത്തെ ദശഭുജമെന്നു വിളിക്കുന്നു.

Suresh is writing an essay ………… the demonetisation

A) at     B) on     C) with    D) to

------------------------------------------------------------------------------------------------------------------------------------------------------------------

Answer : on

ഏതിനെയെങ്കിലും കുറിച്ച് എന്നു പറയാൻ ഉപയോഗിക്കുന്ന 

Preposition “ onആണ്

demonetisation = നോട്ടുനിരോധനം

He wrote the letter……………………..a pencil

A) in    B) with    C) of     D) at

------------------------------------------------------------------------------------------------------------------------------------------------------------------

Answer : with

Pencil, Pen, Chalk എന്നിവകൊണ്ട് എഴുതുമ്പോൾ എന്നു

 പറയാൻ ഉപയോഗിക്കുന്ന Preposition “ with ” ആണ്

He wrote the letter……………………..red ink

A) in    B) with    C) of     D) at

------------------------------------------------------------------------------------------------------------------------------------------------------------------

Answer : in

മഷികൊണ്ട് എഴുതുമ്പോൾ എന്നു പറയാൻ ഉപയോഗിക്കുന്ന 

Preposition “ in ” ആണ്

Choose the Phrasal verb which means ‘demand’

A) Call off B) Call for C) Call at D) Call on

--------------------------------------------------------------------------------------------------------------------------------------------------------------------------

Answer : Call for

Call off : Cancel

Call at : Visit a place

Call on : Visit a person

Call in : Send for

Call out : To cry, shout for help

Call upon : Appeal

Antonym of ‘Arrogant’

A) Flexible B) Proud C) Polite D) Humble

--------------------------------------------------------------------------------------------------------------------------------------------------------------------------

Answer : Humble

Flexible x Rigid

Proud x Humble, Haughty

Polite x Rude

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

(A) സിട്രിക് ആസിഡ്  (B) ടാർടാറിക് ആസിഡ്  (C) ഓക്സാലിക് ആസിഡ്  D) അസറ്റിക് ആസിഡ്

----------------------------------------------------------------------------------------------------------------------------------------------------------------

   ഉത്തരം :  ടാര്‍ടാറിക് ആസിഡ്

         മുന്തിരിയിലും പുളിയിലും അടങ്ങിയിരിക്കുന്ന ആസിഡ് ടാര്‍ടാറിക് ആസിഡാണ്

   സിട്രിക് ആസിഡ് നാരങ്ങ, ഓറഞ്ച് എന്നിവയിൽ ധാരാളം കാണപ്പെടുന്നു.

  ചുവന്നുള്ളി, തക്കാളി, നേന്ത്രപ്പഴം, ചോക്ളേറ്റ് എന്നിവയിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നു.

 നേർപ്പിച്ച അസെറ്റിക് ആസിഡ് ആണ് വിനാഗിരി.

ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡും അസറ്റിക് ആസിഡാണ്