ഒറ്റ നോട്ടത്തിൽ

ഭരണഘടനയുടെ 61-ാം ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ് ?


A)  ബാങ്കുകളുടെ ദേശസാത്കരണം     B) ജി എസ് ടി      C) പഞ്ചായത്ത് രാജ്        D) വോട്ടുചെയ്യാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി

----------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം --- വോട്ടിംഗ് പ്രായം 21 - ൽ നിന്ന് 18 ആക്കി കുറച്ചു ( 1988 - )
പ്രാബല്യത്തിൽ വന്നത് ( 1989 - )
ഭരണഘടനയുടെ 326 -ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്

പഞ്ചായത്തീരാജ് 73-ാം ഭേദഗതി ( 1992 -)

ചരക്കുസേവന നികുതി (GST) 101 -ാം ഭേദഗതി 2016 - (ഭേദഗതി ബിൽ നമ്പർ - 122)

ഇന്ത്യൻ ഭരണഘടന എ ഡി 1950 ജനുവരി 26നു നിലവിൽ വന്ന ശേഷം 2019 ജനുവരി ഒന്ന് വരെ ഉള്ള കാലയളവിൽ123തവണ ഭേദഗതി ബില്ലുകൾ ചെയ്യപ്പെട്ടിട്ടുണ്ട്.102തവണ ഭേദഗതി നിർദ്ദേശങ്ങൾ നിയമം ആയി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെന്റിന് അധികാരം നൽകുന്നു. ഭരണഘടനാ ഭേദഗതി നിലവിൽ വരണം എങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ച് വേണ്ട ഭൂരിപക്ഷം മൂന്നു വിധത്തിൽ തിരിച്ചിരിക്കുന്നു

പാർലമെന്റിലെ ഇരു സഭകളിലും കേവല ഭൂരിപക്ഷം
      സഭയിൽ സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച നിയമങ്ങൾ, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് അതിർത്തി എന്നിവ സംബന്ധിച്ച ഒട്ടു മിക്ക നിയമങ്ങളും ഇതിൽ പെടുന്നു.

പാർലമെന്റിലെ ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷം
       സഭയിലെ ആകെ അംഗങ്ങളുടെ 50 ശതമാനത്തിലധികവും സന്നിഹിതരായിട്ടുള്ളവരുടെ മൂന്നിൽ രണ്ടും ഭൂരിപക്ഷം. മൌലിക അവകാശങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതിന് ഭരണഘടനയുടെ 368 വകുപ്പ് നിർദ്ദേശിക്കുന്ന സവിശേഷ ഭൂരിപക്ഷം ലോകസഭയിലും രാജ്യ സഭയിലും ആവശ്യമാണ്.

പാർലമെന്റിൽ സവിശേഷ ഭൂരിപക്ഷത്തിന് പുറമെ, സംസ്ഥാന നിയമസഭകളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം
       സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സംബന്ധിക്കുന്ന വ്യവസ്ഥകളും, ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥകളും, കൺകറന്റ് ലിസ്റ്റിലെ വകുപ്പുകൾ സംബന്ധിച്ച ഭേദഗതികളും നടപ്പിൽ വരുന്നതിനു ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷത്തിനു പുറമേ പകുതിയിൽ അധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി ആവശ്യമുണ്ട്.


No comments:

Post a Comment