മൈനസിന് വിട
അപകട സൂചനയ്ക്കുള്ള സിഗ്നലുകളുടെ നിറം ചുവപ്പാണ്. എന്നാൽ സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്ന നിറം മഞ്ഞയാണ്.
1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത്. എന്നാൽ 1986-ലാണ് ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്.
ഈജിപ്തുകാരാണ് സൂര്യ കലണ്ടർ ആദ്യമായി കണ്ടുപിടിച്ചത്. എന്നാൽ ചന്ദ്ര കലണ്ടർ കണ്ടുപിടിച്ചത് മെസപ്പെട്ടോമിയക്കാരുമാണ്.
നർഗ്ഗീസ് ദത്താണ് ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്. എന്നാൽ ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് ദേവികാറാണി റോരിച്ചുമാണ്
അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് മാർട്ടിൻ ലൂഥർ കിംഗ് ഉം മതനവീകരണത്തിന്റെ പിതാവ് മാർട്ടിൻ ലൂഥറുമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എം മാണിയും ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി മൊറാർജിദേശായിയുമാണ്
ഇ.സി.ജി കണ്ടുപിടിച്ചത് വില്യം ഐന്തോവനും ഇ.ഇ.ജി. കണ്ടുപിടിച്ചത് ഹാൻസ് ബർജറുമാണ്.
കേരള ഗവർണറായ ആദ്യ മലയാളി വി വിശ്വനാഥനും ഇന്ത്യയിൽ ഗവർണറായ ആദ്യ മലയാളി വി പി മേനോനുമാണ്
ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം ഗ്രീസും ആധുനിക ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം സ്വിറ്റ്സർലാന്റുമാണ്.
ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യമുയർത്തി യത് ലാൽ ബഹദൂർ ശാസ്ത്രിയും, ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യമുയർത്തിയത് എ ബി വാജ്പേയിയുമാണ്.
ഇന്ത്യൻ വനനിയമം നിലവിൽ വന്നത് 1927ലും ഇന്ത്യൻ വന സംരക്ഷണ നിയമം 1980ലുമാണ് നിലവിൽ വന്നത്.
പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന സംസ്ഥാനം ഉത്തരാഖണ്ഡും ദൈവത്തിന്റെ താഴ്‌വര എന്നറിയപ്പെടുന്നത് കുളുവുമാണ്.
ഇടിയെക്കുറിച്ചുള്ള പഠനം ബ്രോണ്ടോളജിയും മിന്നലിനെക്കുറിച്ചുള്ള പഠനം ഫുൾമിനോളജിയുമാണ്.
ഏറ്റവും കുറച്ചുകാലം ലോകസഭാ സ്പീക്കർ ആയത് ബലിറാം ഭഗത്തും ഏറ്റവും കൂടുതൽ കാലം ലോക്സഭാ സ്പീക്കർ ആയത് ബൽറാം ഝാക്കറുമാണ്.
മാലി രാജ്യം ആഫ്രിക്കൻ വൻകരയിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ മാലിദ്വീപ് സ്ഥിതിചെയ്യുന്ന വൻകര ഏഷ്യയാണ്
നാസിക്കിലാണ് ഇന്ത്യൻ സെക്യൂരിറ്റി പ്രസ് എന്നാൽ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് ഹൈദരാബാദിലാണ്.
കേരള പഞ്ചായത്തീരാജ് നിയമം പാസാക്കിയത് 1994 ഏപ്രിൽ 23നും കേരള മുനിസിപ്പാലിറ്റി നിയമം നിലവിൽ വന്നത് 1994 മെയ് 30 നുമാണ്
മൊളസ്കുകൾ ആണ് നീലരക്തമുള്ള ജീവികൾ എന്നാൽ പച്ചരക്തമുള്ള ജീവികളാണ് അനലിഡുകൾ .
മന്നത്ത് പത്മനാഭന്റെ ആത്മകഥയാണ് എന്റെ ജീവിത സ്മരണകൾ എന്നാൽ ജീവിത സ്മരണകൾ ഇ വി കൃ ഷ്ണപിള്ളയുടെ ആത്മകഥയാണ്.
രക്ത പര്യയന വ്യവസ്ഥ കണ്ടുപിടിച്ചത് വില്യം ഹാർവിയും രക്തഗ്രൂപ്പ് കണ്ടുപിടിച്ചത് കാൾ ലാൻഡ് സ്റ്റെയിനുമാണ്.
കേരള നെഹ്റു എന്നറിയപ്പെടുന്നത് കോട്ടൂർ കുഞ്ഞി കൃഷ്ണൻ നായരാണ്. എന്നാൽ അബ്ദു റഹ്മാൻ സാഹിബാണ് കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്.
ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം സിലിക്കണും ലോഹം ടൈറ്റാനിയവുമാണ്.
Subscribe to:
Posts (Atom)